അങ്കണവാടി തറക്കല്ലീടില്‍ കർമം
1493064
Monday, January 6, 2025 10:36 PM IST
കാഞ്ഞിരപ്പള്ളി: പുളിമാവ് അങ്കണവാടിക്ക് പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടീല്‍ കർമം ചീഫ് വീപ്പ് ഡോ. എന്‍. ജയരാജ് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവും വരുന്ന രണ്ടു വര്‍ഷത്തിനകം ഒരുക്കുമെന്ന് ചീഫ് വീപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. പഞ്ചായത്ത് 15 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബിജു ചക്കാല, ജോബ് കെ. വെട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.