പൂഞ്ഞാർ ചെറുപുഷ്പാശ്രമ ദേവാലയത്തിൽ ശതാബ്ദി ആഘോഷം
1493065
Monday, January 6, 2025 10:36 PM IST
പൂഞ്ഞാർ: ചെറുപുഷ്പാശ്രമ ദേവാലയത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു ആനത്താരയ്ക്കൽ സിഎംഐ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, മുൻ എംഎൽഎ പി.സി. ജോർജ്, പൂഞ്ഞാർ ഫൊറോന വികാരി ഫാ. തോമസ് പനയ്ക്കക്കുഴി, ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ, ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്ത്യാലിൽ, ആശ്രമ പ്രിയോർ ഫാ. സിബി മഞ്ഞക്കുന്നേൽ സിഎംഐ, സുവനീർ കമ്മിറ്റി കൺവീനർ ഫാ. ജോയി നിരപ്പേൽ സിഎംഐ, അനിൽകുമാർ മഞ്ഞപ്ലാക്കൽ, ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.