ഗാ​ന്ധി​ന​ഗ​ർ: ഇ​ടു​ക്കി പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് മ​ര​ണ​പ്പെ​ട്ട നാ​ലു​പേ​രു​ടെ​യും മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​വേ​ലി​ക്ക​ര എം​എ​ൽ​എ എം. ​എ​സ്. അ​രു​ൺ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി മാ​വേ​ലി​ക്ക​ര​യ്ക്ക് കൊ​ണ്ടു​പോ​യി.

കോ​ട്ട​യം ത​ഹ​സി​ൽ​ദാ​ർ എ​സ്.​എ​ൻ. അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ളും നാ​ലു ടേ​ബി​ളു​ക​ളി​ലാ​യി ഒ​രേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ മോ​ബി ജ​യ​ൻ, മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​ർ ഗീ​താ​കു​മാ​രി, മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​വി. ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കു​ക​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു.