കണമല, കണ്ണിമല ഇറക്കങ്ങളിൽ സുരക്ഷ കൂട്ടാൻ ബ്ലിങ്കിംഗ് സ്റ്റഡുകൾ സ്ഥാപിച്ചു
1493074
Monday, January 6, 2025 10:37 PM IST
കണമല: ശബരിമല സീസണിൽ അപകടങ്ങൾ തുടർച്ചയായ അതീവ അപകട മേഖലയായ കണമല ഇറക്കത്തിലും അട്ടിവളവിലും ഹംപിലും റോഡിന്റെ കാരേജ് വേയിലും രാത്രിയിൽ റോഡ് വ്യക്തമാക്കുന്ന സൗരോർജ ബ്ലിങ്കിംഗ് സ്റ്റഡുകൾ (രാത്രിയിൽ മിന്നുന്നവ) മോട്ടോർ വാഹനവകുപ്പ് എരുമേലി സേഫ് സോണിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു.
രാത്രിയിൽ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് അപകട മുന്നറിയിപ്പ് ഇതുവഴി ലഭ്യമാകും. കോട്ടയം ആർടിഒ അജിത്കുമാർ, എൻഫോഴ്സ്മെന്റ് ആർടിഒ സി. ശാം, എംവിഐ ആശാകുമാർ എഎംവിഐമാരായ സെബാസ്റ്റ്യൻ, സുനിൽ കുമാർ, ദേവീദാസൻ ഡ്രൈവർ റെജി എ. സലാം എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റഡുകൾ സ്ഥാപിച്ചത്.
എരുമേലി: മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയിൽ ശബരിമല സീസണിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന കണ്ണിമല മഠംപടി ഇറക്കത്തിലും ഹെയർപിൻ വളവിലും മോട്ടോർ വാഹന വകുപ്പ് എരുമേലി സേഫ് സോണിന്റെ നേതൃത്വത്തിൽ ഹന്പിലും റോഡിന്റെ കാരേജ് വേയിലും സൗരോർജ ബ്ലിങ്കിംഗ് സ്റ്റഡുകൾ സ്ഥാപിച്ചു.