മുത്തോലി പള്ളിയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണക്കത്തിനായി എത്തുന്നു
1493070
Monday, January 6, 2025 10:37 PM IST
മുത്തോലി: സെന്റ് ജോര്‍ജ് പള്ളിയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണക്കത്തിനായി എത്തുന്നു. 12നു രാവിലെ എട്ടിന് ദേവാലയാങ്കണത്തില്‍ എത്തുന്ന തിരുശേഷിപ്പുകള്‍ പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ വികാരി ഫാ. കുര്യന് വരിക്കമാക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും നടക്കും.
തുടര്‍ന്ന് പൊതുവണക്കം ആരംഭിക്കും.
ഈശോ മരിച്ച കുരിശിന്റെ അംശം, പരിശുദ്ധ അമ്മയുടെ ശിരോവസ്ത്രം അലങ്കരിച്ച പാലിയത്തിന്റെ അംശം, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ തിരുശേഷപ്പ് എന്നിവയെല്ലാം ഇവയിലുണ്ട്. പ്രത്യേകമായി തയാറാക്കിയ പേടകങ്ങളില്‍ എസ്എംപി സഭാംഗമായ ഫാ. എഫ്രേം കുന്നപ്പിള്ളി, ബ്രദര്‍ അരുണ്‍ ചെമ്പകശേരില്‍, ബ്രദര്‍ അമല്‍ പാറയ്ക്കല്‍, ഏഷ്യന്‍ കാര്‍ലോ അക്യൂട്ടീസ് അസോസിയേഷന് പ്രസിഡന്‍് ജോയ്സ് അപ്രേം എന്നിവരുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പുകള്‍ പള്ളിയില്‍ എത്തിക്കുന്നത്.
രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെ പാരിഷ് ഹാളില്‍ വിശ്വാസികള്‍ക്ക് തിരുശേഷിപ്പുകള്‍ വണങ്ങുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഇടവകയിലെ എകെസിസി അംഗങ്ങളാണ് സംഘാടകര്‍.