കോ​​ട്ട​​യം: പ്ര​​ത്യേ​​ക സം​​ക്ഷി​​പ്ത വോ​​ട്ട​​ര്‍​പ​​ട്ടി​​ക പു​​തു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ലെ പാ​​ര്‍​ല​​മെ​​ന്‍റ്, നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ അ​​ന്തി​​മ വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ചേം​​ബ​​റി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ കോ​​ട്ട​​യം നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​ട്ടി​​ക ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ പ്ര​​കാ​​ശ​​നം ചെ​​യ്തു.

രാ​​ഷ്ട്രീ​​യ​​ക​​ക്ഷി പ്ര​​തി​​നി​​ധി​​ക​​ളാ​​യ ടി.​​സി. ബി​​നോ​​യി, എ​​സ്. രാ​​ജീ​​വ്, ജോ​​ജി കു​​റ​​ത്തി​​യാ​​ട്ട്, പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, ഫാ​​റൂ​​ഖ് പാ​​ല​​പ്പ​​റ​​മ്പി​​ല്‍, ജോ​​യി തോ​​മ​​സ് ആ​​നി​​ത്തോ​​ട്ടം, കെ.​​സി. സ​​ണ്ണി, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ ജി​​യോ ടി. ​​മ​​നോ​​ജ്, ത​​ഹ​​സി​​ല്‍​ദാ​​ര്‍ എ​​സ്.​​എ​​ന്‍. അ​​നി​​ല്‍ കു​​മാ​​ര്‍, ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. മ​​റ്റു നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ വോ​​ട്ട​​ര്‍​പ​​ട്ടി​​ക ഇ​​ആ​​ര്‍​ഒ, താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ബ​​ന്ധ​​പ്പെ​​ട്ട ഇ​​ല​​ക്ട​​റ​​ല്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍, അ​​സി​​സ്റ്റ​​ന്‍റ് ഇ​​ല​​ക്ട​​റ​​ല്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍, അം​​ഗീ​​കൃ​​ത രാ​​ഷ്ട്രീ​​യ ക​​ക്ഷി പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്.