ദേശീയപാതയിൽ 35-ാം മൈലിനും കുട്ടിക്കാനത്തിനുമിടയിൽ കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്ക്
1493080
Monday, January 6, 2025 11:26 PM IST
പെരുവന്തനം: പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് അപകടസ്ഥലത്തുനിന്നും നീക്കുന്നതിനെ തുടർന്ന് ദേശീയപാതയിൽ കിലോമീറ്റർ നീളുന്ന ഗതാഗത തടസം.
വൈകുന്നേരം അഞ്ചിന് കെഎസ്ആർടിസി ബസ് രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് കുഴിയിൽനിന്നും റോഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ ഗതാഗത തടസം രാത്രി ഒമ്പതരയായിട്ടും പരിഹരിക്കാനായിട്ടില്ല. ശബരിമല തീർത്ഥാടകരുടെ വാഹനം ഉൾപ്പെടെയുള്ളവ ഗതാഗതക്കുരിക്കിലകപ്പെട്ടു കിടക്കുകയാണ്.
മുറിഞ്ഞപുഴ- തെക്കേമലവഴി ചെറുവാഹനങ്ങൾ വഴിതിരിച്ചു വിട്ടെങ്കിലും ഈ റൂട്ടിലും വലിയ ഗതാഗത തടസമാണ് അനുഭവപ്പെടുന്നത്. കെഎസ്ആർടിസി ബസ് ദേശീയപാതയിൽ എത്തിച്ചെങ്കിലും വാഹനം ഇവിടെനിന്ന് കെട്ടിവലിച്ച് 35-ാം മൈലിൽ കൊണ്ടുവന്നിടാൻ ശ്രമിക്കുന്നതാണ് വലിയ ഗതാഗതക്കുരുക്കിന് കാരണം.
ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരണപ്പെട്ടിരുന്നു