കാനഡയിൽ അന്തരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
1493075
Monday, January 6, 2025 11:09 PM IST
കടുത്തുരുത്തി: കഴിഞ്ഞ ദിവസം കാനഡയില്‍ അന്തരിച്ച കുറുപ്പന്തറ കുറ്റിക്കാലായില്‍ ബാബുരാജിന്റെ മകന് അരുണ്‍ ദാനിയേലിന്റെ (29) സംസ്കാരം ഇന്ന് മൂന്നിന് കാരിക്കോട് ഐപിസി ശാലോം പള്ളിയില്‍ നടക്കും.
ബിപി കുറഞ്ഞതിനെ തുടര്‍ന്നാണ് ദേഹാസ്വാസ്ഥം ഉണ്ടായി അരുണ്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് കാനഡയില്‍ എത്തിയ അരുണ്‍ ബാങ്ക് ജീവനക്കാരനായിരുന്നു. അടുത്തിടെ നാട്ടിലേക്ക് അവധിക്ക് വരാനിരിക്കെയാണ് മരിച്ചത്.
അമ്മ മായ മാഞ്ഞൂര്‍ മുകളേല്‍ കുടുംബാംഗം. സഹോദരങ്ങൾ: ദിവ്യ (ദുബായ്), ജസ്വിന്. മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും.