നിരാലംബർക്ക് ആശ്രയമായ അനുഗ്രഹയ്ക്ക് പുതിയ ഭവനം
1493071
Monday, January 6, 2025 10:37 PM IST
കുറവിലങ്ങാട്: നിർധനരും നിരാലംബരുമായ അനേകർക്ക് ആശ്വാസം സമ്മാനിക്കുന്ന അനുഗ്രഹഭവന് വെമ്പള്ളിയിൽ പുതിയ മന്ദിരം. ബിജു ചിറക്കുഴിയിൽ സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ മന്ദിരം ഉയരുന്നത്. 80 പേർക്ക് താമസമൊരുക്കാൻ കഴിയുന്ന കെട്ടിടത്തിന്റെ നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്.
പുതിയ മന്ദിരത്തിന്റെ അടിസ്ഥാന ശിലാന്യാസം അനുഗ്രഹ രക്ഷാധികാരിയും പാലാ രൂപത വികാരി ജനറാളുമായ മോൺ. ജോസഫ് മലേപ്പറമ്പിൽ നിർവഹിച്ചു. കൂടല്ലൂർ പള്ളി വികാരി ഫാ. സിറിയക് വടക്കേൽ, ഫാ. ജോർജ് മുത്തനാട്ട്, ട്രസ്റ്റ് സെക്രട്ടറി ഡോ. ജോണി വി. തോമസ്, ഡൊമിനിക്ക് ചൂരക്കുളം എന്നിവർ പ്രസംഗിച്ചു.