ഗാന്ധിസ്മൃതിയിൽ നിറഞ്ഞ് നാടും നാട്ടുകാരും
1458528
Thursday, October 3, 2024 2:04 AM IST
കുറവിലങ്ങാട്: ഗാന്ധിസ്മൃതിയിൽ നിറഞ്ഞ് നാടും നഗരവും. സമ്മേളനങ്ങളും റാലികളും ഗാന്ധിയൻ സമരമുറകളുമായി നാട് ഗാന്ധിയൻ ആദർശങ്ങളുടെ വേലിയേറ്റത്തിലായിരുന്നു.
ദേവമാതാ കോളജിൽ
ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റും എൻസിസി യൂണിറ്റും ചേർന്നാണ് ഗാന്ധിജയന്തി ദിനാഘോഷം നടത്തിയത്. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു സന്ദേശം നൽകി. കോളജിന്റെ പരിസരവും ഗവ.ആയുർവേദ ആശുപത്രി പരിസരവും ശുചീകരിച്ചു.
ഗ്രാമ പഞ്ചായത്തിലെ സീറോ വേസ്റ്റ് കാമ്പസായി തുടരുന്നതിന്റെ പ്രശംസാപത്രം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി കോളജിന് സമ്മാനിച്ചു.
സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ
സെന്റ് മേരീസ് ഹയർസെക്ക ൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സ്വഛതാ ഹി സേവ പ്രചാരണ പരിപാടികളുടെ ഭാഗമായി പഞ്ചായത്തുമായി ചേർന്ന് പഞ്ചായത്ത് ബസ് സ്റ്റാൻഡ് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു.
ഗാന്ധി പ്രതിമയിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി. ' മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരണത്തിനായി ഹരിത കർമസേനയെ ഏല്പിക്കുകയും ചെയ്തു.
കുറവിലങ്ങാട്: ഗാന്ധിജി വിചാരവേദി ഗാന്ധിജയന്തി ദിനത്തിൽ ഉപവസിച്ചു. ഗാന്ധിജി ചൂണ്ടിക്കാണിച്ച ഏഴ് തിന്മകൾക്കെതിരെ ജനമനഃസാക്ഷി ഉണർത്തിയായിരുന്നു ഉപവാസം.
ജയന്തി ദിനാചരണം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാലാ: യൂത്ത്ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി വരിക്കയില്‍ നേതൃത്വം നല്കി. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
ചേര്‍പ്പുങ്കല്‍:ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിമുക്തി ക്ലബ്ബും ഗൈഡിംഗ് യൂണിറ്റും ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി പാലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് സന്ദര്‍ശിച്ചു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ പ്രസാദ്, എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജെക്സി ജോസഫ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെപ്പറ്റിയും ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു നല്കി.
വിദ്യാര്‍ഥികള്‍ തയാറാക്കിയ മോചനം കയ്യെഴുത്തു മാഗസിന്റെ പ്രകാശനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. കെ പ്രസാദ് നിര്‍വഹിച്ചു.
പാലാ: ഗാന്ധിജയന്തി ദിനത്തില്‍ റാലിയും ശുചീകരണ പരിപാടികളും പാലാ നഗരസഭയില്‍ നടന്നു.സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി ആശുപത്രി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച റാലിയില്‍ പൊതുജനങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളും ജനറല്‍ ആശുപത്രി ജീവനക്കാരും നഗരസഭാജീവനക്കാരും പങ്കെടുത്തു.
കുരിശുപള്ളി ജംഗ്ഷന്‍വരെ ശുചീകരണവുംനടന്നു. മുനിസിപ്പല്‍ ചെയര്മാന് ഷാജൂ വി തുരുത്തന് ഉദ്ഘാടനം ചെയ്തു.
പാലാ: പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗം യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് വി.എം. ആന്റണി വള്ളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
രാമപുരം: ഗാന്ധിജയന്തി ദിനത്തില്‍ രാമപുരം സെന്റ് അഗസ്റ്റിന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ് എസ് വോളണ്ടിയര്‍മാര്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. വഴിയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുരേഖകള്‍ വിതരണം ചെയ്തു.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് പുതിയിടത്തുചാലില്‍ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട: ഗാന്ധിജയന്തി അനുബന്ധിച്ച് മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി യൂത്ത് ഫ്രണ്ട്-എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ദിശാ ബോർഡുകൾ വൃത്തിയാക്കി.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസിന്റെ നേതൃത്വത്തിലാണ് ശുചീകരണം.
പൂഞ്ഞാർ: തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിൽ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് റോജി തോമസ്, ടോമി മാടപ്പള്ളി, എം.സി. വർക്കി, സജി കൊട്ടാരം തുടങ്ങിയവർ നേതൃത്വം നൽകി.
ഈരാറ്റുപേട്ട: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നഗരസഭയിൽ വിവിധ സന്നദ്ധ സേവന സംഘടനകളുടെ ആഭിമുഖ്യത്തിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തി.പോലീസ് സ്റ്റേഷൻ, മഞ്ചാടിത്തുരുത്ത്, മൂക്കട ജംഗ്ഷൻതുടങ്ങിയ സ്ഥലങ്ങളിൽ വിവിധ സന്നദ്ധ സേവന സംഘടനകൾ ശുചീകരണ പ്രവർത്തനം നടത്തി.
നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.