ജില്ലാ സീനിയർ വ​നി​താ ക​ബ​ഡി; കു​മ്പ​ള ജെ​കെ അ​ക്കാ​ഡ​മി ജേ​താ​ക്ക​ള്‍
Monday, September 23, 2024 1:36 AM IST
കു​മ്പ​ള: ജി​ല്ലാ ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി​യും ജെ​കെ ക​ബ​ഡി അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 71-ാമ​ത് ജി​ല്ലാ സീ​നി​യ​ര്‍ വ​നി​താ ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കു​മ്പ​ള ജെ​കെ ക​ബ​ഡി അ​ക്കാ​ഡ​മി ജേ​താ​ക്ക​ളാ​യി.

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം മ​നോ​ജ് അ​ച്ചാം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് ക​ര്‍​ലെ, ഷാ​ജ​ഹാ​ന്‍, ഒ​ലീ​വ് ബം​ബ്രാ​ണ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​നി​ല്‍ ബ​ങ്ക​ളം സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ ആ​യി​രു​ന്നു.


ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍ കൊ​ക്കാ​ലി​നെ ആ​ദ​രി​ച്ചു. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു മ​ത്സ​രി​ച്ച താ​ര​ങ്ങ​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​ന ക​ബ​ഡി ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജ​ഗ​ദീ​ഷ് കു​മ്പ​ള വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പ്ര​വീ​ണ്‍​രാ​ജ് സ്വാ​ഗ​ത​വും സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.