കമ്പല്ലൂര്‍: വയനാട് വഞ്ചനാ ദിനത്തോടനുബന്ധിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പല്ലൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, ജോസഫ് മുത്തോലി, ജോയ് ജോസഫ്, ജിജോ പി.ജോസഫ്, ജോബിൻ ബാബു, ബിജു മഠത്തിമാലിൽ, ബെന്നി ജോസഫ്, സന്തോഷ് ചൈതന്യ, ഡൊമിനിക്, ശിവദാസൻ എന്നിവർ നേതൃത്വം നൽകി.