കരിന്തളം: കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡന്റ് പി.വസന്തൻ അധ്യക്ഷതവഹിച്ചു. മുഖ്യരക്ഷാധികാരി റിട്ട.സിആർപിഎഫ് ഐജി കെ.വി.മധുസൂദനൻ, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, ശ്രീലങ്കയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ കൂട്ടായ്മ അംഗം പി.വി.ബിജു, ഭാര്യ ശ്രുതി എന്നിവരെ ആദരിച്ചു. സെക്രട്ടറി ജോഷി വർഗീസ്, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, ട്രഷറർ പി.വി.ബിജു എന്നിവർ പ്രസംഗിച്ചു.