‘തെങ്ങിന് തടം മണ്ണിന് ജലം’ കാമ്പയിന് തുടങ്ങി
1454242
Thursday, September 19, 2024 1:42 AM IST
ബേഡകം: ‘തെങ്ങിന് തടം മണ്ണിന് ജലം’ ജനകീയ കാമ്പയിന് ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു. വളരെ ഉയരം കൂടിയതും ജലസേചനം വളരെ കുറവ് ആവശ്യമായ ഇക്കോ ടൈപ്പുകളാണ് ബേഡകം തെങ്ങുകള്‍.
ഭൂഗര്‍ഭജലചൂഷണം അതിതീവ്രമായ കാസര്‍ഗോഡ് ജില്ലയില്‍ തെങ്ങിന് തടം തീര്‍ത്തുകൊണ്ടുള്ള ഈ ജലസംരക്ഷണ ജനകീയ പരിപാടി വളരെ പ്രാധാന്യമുള്ളതാണ്.
പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷതവഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ല കോഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.രമണി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വരദരാജ്, ബിഎംസി കണ്‍വീനര്‍ കെ.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ലത ഗോപി സ്വാഗതവും ഹരിതകേരള മിഷന് റിസോഴ്സ് പേഴ്സണ്‍ പി.കെ.ലോഹിതാക്ഷന് നന്ദിയും പറഞ്ഞു.