ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ
Sunday, September 22, 2024 7:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഞ്ചാ​വി ക​ട​പ്പു​റ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഏ​ഴ് ക്വി​ന്‍റ​ലോ​ളം മാ​ലി​ന്യ​മാ​ണ് തീ​ര​ത്തു​നി​ന്ന് നീ​ക്കം​ചെ​യ്ത​ത്.

ശു​ചീ​ക​ര​ണ​ത്തി​നാ​യി നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കൈ​കോ​ര്‍​ത്തു. രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണം ഉ​ച്ച​വ​രെ നീ​ണ്ടു. ചി​ത​റി​ക്കി​ട​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി മ​ഹ​യൂ​ബ ഇ​ക്കോ സൊ​ലൂ​ഷ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് കൈ​മാ​റി.

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നൊ​പ്പം കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സെ​ന്‍റ​ര്‍ ഫോ​ര്‍ മ​റൈ​ന്‍ ലി​വിം​ഗ് റി​സോ​ഴ്സ​സ് ആ​ന്‍റ് ഇ​ക്കോ​ള​ജി (സി​എം​എ​ല്‍​ആ​ര്‍​ഇ), ശ​ബ​രി ക്ല​ബ്, നീ​ലേ​ശ്വ​രം തീ​ര​ദേ​ശ പോ​ലീ​സ്, സാ​ഗ​ര്‍ മി​ത്ര വോ​ള​ണ്ടി​യ​ർ​മാ​ർ, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ​രും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ.​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ക​ള​ക്‌​ട​ര്‍ പ്ര​തീ​ക് ജ​യി​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. സി​എം​എ​ല്‍​ആ​ര്‍​ഇ​യി​ലെ ശാ​സ്ത്ര​ജ്ഞ സി.​ആ​ര്‍. ആ​ശാ​ദേ​വി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.


കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ്വ​ച്ഛ​താ ഹി ​സേ​വ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ പ്ര​ഫ. മ​നു, ടെ​ക്നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി. സു​ധീ​ഷ്, സി​എം​എ​ല്‍​ആ​ര്‍​ഇ​യി​ലെ ശാ​സ്ത്ര​ജ്ഞ ഡോ. ​ബി.​ആ​ര്‍. സ്മി​ത, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​രു​ണേ​ന്ദു, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഇ. ​ര​തീ​ഷ്, ശ​ബ​രി ക്ല​ബ് സെ​ക്ര​ട്ട​റി ബാ​ബു, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.