അനാസ്ഥയ്ക്കെതിരേ ചക്രസ്തംഭന സമരവും ഉപവാസവും
1454823
Saturday, September 21, 2024 2:04 AM IST
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ പൂടുംകല്ല് മുതൽ പാണത്തൂർ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ ഒക്ടോബർ രണ്ടിന് രാവിലെ ചക്രസ്തംഭന സമരവും ഏകദിന ഉപവാസവും സംഘടിപ്പിക്കും.
കരാർ കാലാവധി അവസാനിച്ചിട്ടും റോഡ് നവീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം. കൺവൻഷൻ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. മലനാട് വികസന സമിതി ചെയർമാൻ ആർ. സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, മലനാട് വികസന സമിതി ചെയർമാൻ കെ.ജെ. സജി, ജനറൽ സെക്രട്ടറി ബി. അനിൽകുമാർ, അജി ജോസഫ്, കൂക്കൾ രാഘവൻ, ഫാ. ജോസ് കളത്തിപറമ്പിൽ, രാജീവ് തോമസ്, എം. കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്, സുനിൽ മാടക്കൽ എന്നിവർ പ്രസംഗിച്ചു.