പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മം
Sunday, September 22, 2024 7:30 AM IST
രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മു​ൻ​കാ​ല മാ​നേ​ജ​ർ​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ​യും സം​ഗ​മം ന​ട​ത്തി. സ്കൂ​ളി​ന്‍റെ ആ​ദ്യ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഏ​റ്റി​യേ​പ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​പ്പോ​ഴ​ത്തെ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​രി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ മാ​നേ​ജ​ർ​മാ​രെ​യും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രെ​യും അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും വി​വി​ധ ക​ർ​മ​മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജോ​ബി ജോ​സ​ഫ് ജൂ​ബി​ലി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.


ആ​ദ്യ പ്രി​ൻ​സി​പ്പ​ൽ കെ.​ടി. മാ​ത്യു, ആ​ദ്യ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് പൂ​ഴി​ക്കാ​ലാ​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എം. സാ​ലു, ഹൈ​സ്കൂ​ൾ വി​ഭാ​ഗം മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി മാ​ത്യു, എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ഒ. ഏ​ബ്ര​ഹാം, മു​ൻ പ്രി​ൻ​സി​പ്പ​ൽ സി.​ജെ. ഫി​ലോ​മി​ന, മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​യു. മാ​ത്യു, ഒ.​ജെ. മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഷാ​ലു മാ​ത്യു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ബേ​ബി പ്ര​സ​ന്ന​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​തീ​ഷ് ക​ലാ​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.