ഋ​ഷി കൃ​ഷ്ണ​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Sunday, September 22, 2024 7:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​വ ചി​ത്ര​കാ​ര​ൻ ഋ​ഷി കൃ​ഷ്ണ​ന്‍റെ ഇ​വാ​ൻ​ഷി ആ​ർ​ട്ട് എ​ക്സി​ബി​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​കെ.​വി. രാ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി.

ചി​ത്ര​കാ​ര​ന്മാ​രാ​യ മോ​ഹ​ൻ ച​ന്ദ്ര​ൻ, ബാ​ബു മേ​ക്കാ​ട​ൻ, പ​ല്ല​വ നാ​രാ​യ​ണ​ൻ, അ​ശോ​ക​ൻ ചി​ത്ര​ലേ​ഖ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നും ഹൊ​സ്ദു​ർ​ഗ് ബി​ആ​ർ​സി​യി​ലെ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ധ്യാ​പി​ക ഗി​ജി​ന ഗോ​പി​യു​ടെ​യും മ​ക​നാ​യ ഋ​ഷി കൃ​ഷ്ണ​ൻ പാ​ക്കം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്.