കാഞ്ഞങ്ങാട്:സോഷ്യല്‍ പോലീസിംഗ് ഡിവിഷന് കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസിലെ എസ്പിസി കാഡറ്റുകള്‍ ഓണനാളില്‍ അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ഉച്ചഭക്ഷണമൊരുക്കുകയും കാലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എ.വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വി.വി.രഞ്ജിരാജ് അധ്യക്ഷതവഹിച്ചു. മുഖ്യാധ്യാപകന്‍ എം.പി.രാജേഷ്, എസ്പിസി അസി. നോഡല്‍ ഓഫീസര്‍ ടി.തമ്പാന്, ജനമൈത്രി അസി. നോഡല്‍ ഓഫീസര്‍ കെ.പി.വി.രാജീവന്, സ്റ്റാഫ് സെക്രട്ടറി പി.ബാബുരാജ്, ടി.ടി.വി.സിന്ധു, ടി.വഹീദത്ത്, കെ.രാഗേഷ്, ടി.ആര്.രമ്യത എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന് കോതോളി സ്വാഗതവും സ്നേഹലയം ഡയറക്ടര്‍ ബ്രദര്‍ ഈശോദാസ് നന്ദിയും പറഞ്ഞു