സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ​ക്യാ​മ്പ് ന​ട​ത്തി
Sunday, September 22, 2024 7:30 AM IST
പു​ങ്ങം​ചാ​ൽ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പു​ങ്ങം​ചാ​ൽ യൂ​ണി​റ്റ് കാ​ഞ്ഞ​ങ്ങാ​ട് അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ങ്ങം​ചാ​ലി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചീ​ർ​ക്ക​യം സു​ബ്ര​ഹ്മ​ണ്യ​കോ​വി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് പാ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ പി​ആ​ർ​ഒ പ്ര​ഭാ​ക​ര​ൻ വാ​ഴു​ന്നോ​റ​ടി ക്യാ​മ്പ് വി​ശ​ദീ​ക​രി​ച്ചു. ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ, പു​ങ്ങം​ചാ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ ക​രി​ച്ചേ​രി, വ​നി​താ വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​നി​ത പു​ങ്ങം​ചാ​ൽ, നി​ർ​മ​ല ര​ഘു, ചീ​ർ​ക്ക​യം സു​ബ്ര​ഹ്മ​ണ്യ കോ​വി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി. ​ത​മ്പാ​ൻ നാ​യ​ർ, ഡോ. ​സി​റി​ൽ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.