മരണാനന്തര ചടങ്ങിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു
1454731
Friday, September 20, 2024 10:11 PM IST
നർക്കിലക്കാട്: ഭർതൃപിതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയ യുവതി കുഴഞ്ഞുവീണുമരിച്ചു. എളേരി അടുക്കളമ്പാടിയിലെ തേങ്ങാപാറ ജോബിൻസിന്റെ ഭാര്യ ദർശന (28) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11നു കുഴഞ്ഞ് വീണ ദരർശനയെ ഉടൻ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനിയില്ല. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പത്തനംതിട്ട കോഴംഞ്ചേരിയിലെ ചുള്ളിക്കോട്ടെ ശിവൻകുട്ടിയുടെയും ഇന്ദുവിന്റെയും മകളാണ്. ഒരുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ജോബിൻസ് ഗൾഫിലായാരുന്നതിനാൽ ദർശന പത്തനംതിട്ടയിൽ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. ജോബിൻസിന്റെ പിതാവിന്റെ അസുഖത്തെ തുടർന്ന് രണ്ടാഴ്ചമുമുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ വിദേശത്തേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടയിലാണ് ഭാര്യയുടെ മരണം.