കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
1454548
Friday, September 20, 2024 1:56 AM IST
കാസര്‍ഗോഡ്: പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ന്യായമായ പിഴ ചുമത്തി ഉടന്‍ വിട്ടുനല്‍കുക, ഉദ്യോഗസ്ഥരുടെ അമിതമായ കടന്നുകയറ്റം അവസാനിപ്പിക്കുക, അശാസ്ത്രീയമായി ചുമത്തിയ പിഴ അദാലത്ത് നടത്തി പരിഹരിക്കുക, പട്ടയഭൂമിക്ക് പെര്‍മിറ്റ് അനുവദിക്കുക, വാഹനത്തില്‍ കയറ്റിയ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധാകര പൂജാരി അധ്യക്ഷതവഹിച്ചു. എം.വിനോദ്കുമാര്‍, നാരായണന് കൊളത്തൂര്‍, കെ.മണികണ്ഠന്, ഗോപാലകൃഷ്ണന്, റെജി മാത്യു, ഹുസൈന് ബേര്‍ക്ക, വിശ്വംഭരന് ചെറുവത്തൂര്‍, ചന്ദ്രന് ഉദുമ, അനില്‍കുമാര്‍ കാഞ്ഞങ്ങാട്, ഹരീഷ് ഷെട്ടി, മൊയ്തീന് കുമ്പള, എം.പി.ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.