മാ​വേ​ലി​ക്കൊ​പ്പം പു​സ്ത​ക​ശേ​ഖ​ര​ണ യാ​ത്ര
Monday, September 23, 2024 1:36 AM IST
പു​ല്ലൂ​ര്‍: ഗ്ര​ന്ഥാ​ല​യ​ത്തി​ന് പു​സ്ത​ക​ശേ​ഖ​ര​മൊ​രു​ക്കാ​ന്‍ മാ​വേ​ലി വീ​ടു​ക​ളി​ലെ​ത്തി. വ​ണ്ണാ​ര്‍​വ​യ​ല്‍ പി. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക​ഗ്ര​ന്ഥാ​ല​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ലാ​ണ് മാ​വേ​ലി​ക്കൊ​പ്പം പു​സ്ത​ക​ശേ​ഖ​ണ യാ​ത്ര ഒ​രു​ക്കി​യ​ത്.

വീ​ടു​ക​ളി​ല്‍ നി​ന്നും വ​ഴി​യോ​ര​ത്ത് നി​ന്നും ആ​ളു​ക​ള്‍ മാ​വേ​ലി​ക്ക് പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി. ഗ്ര​ന്ഥാ​ല​യ​ത്തി​ലെ നീ​ലാം​ബ​രി മ്യൂ​സി​ക് ക്ല​ബും വ​നി​താ​വേ​ദി​യു​മാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ക​ണ്ണാ​ങ്കോ​ട്ട് കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പു​സ്ത​ക​ശേ​ഖ​ര​ണ യാ​ത്ര വ​ണ്ണാ​ര്‍​വ​യ​ലി​ല്‍ സ​മാ​പി​ച്ചു. ക​ഥാ​കൃ​ത്ത് അ​ശ്വി​ന്‍ ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ലാം​ബ​രി മ്യൂ​സി​ക് ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ജി​ല്‍ പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പി. ​പ​ത്മ​നാ​ഭ​ന്‍, പി.​വി. ശ്യാ​മ​ള, മാ​ടി​ക്കാ​ല്‍ നാ​രാ​യ​ണ​ന്‍, അ​നി​ല്‍ പു​ളി​ക്കാ​ല്‍, ബി​ജു മൊ​ട്ട​മ്മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.