ഷാർജയിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
1454732
Friday, September 20, 2024 10:11 PM IST
രാജപുരം: രണ്ടാഴ്ച മുന്പ് ജോലിക്കായി പോയ യുവാവ് ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. പാണത്തൂരിലെ റിയ ഇലക്ട്രിക്കൽ ഉടമയും കോളിച്ചാൽ സ്വദേശിയുമായ പൂതംപാറയിൽ ജോൺസന്റെയും ബിന്ദുവിന്റെയും മകൻ റിബിൻ ജോൺസൺ(23) ആണ് മരിച്ചത്.
ഷാർജയിൽ നിയമനടപടികൾ പൂർത്തിയായതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരി: റിയ (യുകെ).