കൂട്ടം കൈകോര്‍ത്തു; 15 കുടുംബങ്ങള്‍ക്ക് യാത്രാസൗകര്യമായി
1454244
Thursday, September 19, 2024 1:42 AM IST
കരിവേടകം: കൂട്ടം നഗറില്‍ 15 കുടുംബങ്ങള്‍ക്ക് മണ്‍റോഡ് നിര്‍മിച്ച് വാഹനയാത്രസൗകര്യമാക്കി കൂട്ടം വികസന കമ്മിറ്റി. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുമ്പോള്‍ തന്നെ കോണ്‍ക്രീറ്റ് പ്രവര്ത്തിക്കാവിശ്യമായ ഫണ്ട് ജില്ല പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും അനുവദിക്കാമെന്ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കൂട്ടം നഗര്‍ ഉന്നതി യോഗം മുമ്പാകെ അറിയിച്ചു. എംഎല്‍എ മുഖാന്തരം അനുവദിച്ച അബേദ്കര് സെറ്റി ൽമെന്റിന്റെ ഭാഗമായി ഒരു കോടി രൂപ കൂട്ടം നഗറില്‍ അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ പ്രവൃത്തി ആരംഭിക്കാനിരിക്കേയാണ് 700 മീറ്ററിലധികം നീളത്തില്‍ മണ് റോഡ് നിര്‍മാണം ഗുണഭോക്താക്കളുടെ സഹായത്തോടെ കമ്മിറ്റിയംഗങ്ങള്‍ ഒറ്റക്കെട്ടായി പൂര്‍ത്തികരിച്ചത്. വാര്‍ഡ് മെംബര്‍ ജോസ് പാറത്തട്ടേല്‍, മുന്‍ മെംബര്‍മാരായ കെ.ജെ.രാജു, വിജയന് കരിവേടകം എന്നിവര്‍ നേതൃത്വം നല്കി.