സം​സ്ഥാ​ന​പാ​ത​യി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഇ​ന്നു​ മു​ത​ല്‍; കെ​എ​സ്ആ​ര്‍​ടി​സി ആ​ശ​യ​ക്കുഴ​പ്പ​ത്തി​ല്‍
Thursday, September 19, 2024 1:42 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് സം​സ്ഥാ​ന​പാ​ത​യി​ല്‍ ഇ​ന്നു മു​ത​ല്‍ 10 ദി​വ​സ​ത്തേ​ക്ക് ഗതാഗത നിയന്ത്രണം. കാ​സ​ര്‍​ഗോ​ഡ് പ്ര​സ്‌​ക്ല​ബ് മു​ത​ല്‍ ച​ന്ദ്ര​ഗി​രി പാ​ലം വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാണ്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന ത്. മം​ഗ​ളു​രു ഭാ​ഗ​ത്തുനി​ന്ന് വ​രു​ന്ന വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ കു​മ്പ​ള​യി​ല്‍ നി​ന്ന് സീ​താം​ഗോ​ളി-​ബ​ദി​യ​ടു​ക്ക-​ചെ​ര്‍​ക്ക​ള വ​ഴി എ​ന്‍​എ​ച്ച് റോ​ഡി​ല്‍ തു​ട​ര്‍​ന്ന് യാ​ത്ര ചെ​യ്യണം.

കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മാ​വു​ങ്കാ​ല്‍ വ​ഴി ദേ​ശീ​യ​പാ​ത​യി​ല്‍ കൂ​ടി വ​രണം. കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് മേ​ല്‍പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും നാ​ലുച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​യും പു​ലി​ക്കു​ന്ന് ബ​ജാ​ജ് ഷോ​റൂം റോ​ഡി​ല്‍ കൂ​ടി ക​യ​റി ച​ന്ദ്ര​ഗി​രി പാ​ലം വ​ഴി യാ​ത്ര തു​ട​രേ​ണ്ട​താണ്. തി​രി​ച്ച് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വ​രേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പ​ഴ​യ എ​സ്പി ഓ​ഫീ​സ് മു​നി​സി​പ്പാ​ലി​റ്റി റോ​ഡി​ലൂ​ടെ കാ​സ​ര്‍​ഗോ​ഡ് ടൗ​ണി​ലേ​ക്ക് വ​രേ​ണ്ട​താ​ണെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന പു​ലി​ക്കു​ന്ന് ജം​ഗ്ഷ​നി​ല്‍ 45 മീ​റ്റ​ര്‍ ഇ​ന്‍റർലോ​ക്ക് ചെ​യ്യു​ന്ന​തി​നാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പു​തി​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഏ​തു റൂ​ട്ടി​ല്‍ ഓ​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്ക് ഇ​തു​വ​രെ​യും നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ല. ഏ​താ​ണ്ട് അ​ഞ്ചു​മി​നു​ട്ട് ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ന​ട​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഏ​റ്റ​വു​മ​ധി​കം ക​ള​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് കാ​സ​ര്‍​ഗോ​ഡേ​ക്ക് ദേ​ശീ​യ​പാ​ത വ​ഴി 30.6 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ടെ​ങ്കി​ല്‍ സം​സ്ഥാ​ന​പാ​ത വ​ഴി​യാ​ണെ​ങ്കി​ല്‍ 25.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മേ​യു​ള്ളു.


അ​തി​നാ​ല്‍ ത​ന്നെ സം​സ്ഥാ​ന​പാ​ത​യാ​ണ് ജ​ന​ങ്ങ​ള്‍ യാ​ത്ര​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. പു​തി​യ പ​രി​ഷ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടി​യാ​ല്‍ ഈ ​ബ​സി​ല്‍ ആ​ളെ​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്നും സം​ശ​യ​മു​ണ്ട്. മാ​ത്ര​മ​ല്ല, ദേ​ശീ​യ​പാ​ത​യി​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. സം​സ്ഥാ​ന​പാ​ത​യി​ലെ മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​ത തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക് ഒ​ന്നു​കൂ​ടി രൂ​ക്ഷ​മാ​കും. വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​ക​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ഇ​പ്പോ​ള്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.