എഴുത്തുകാരനും സിനിമാതാരവും എത്തി; കിടപ്പിലായ വിദ്യാർഥികളെ ചേർത്തു പിടിക്കാൻ
1454822
Saturday, September 21, 2024 2:04 AM IST
പടന്ന: കിടപ്പിലായ വിദ്യാർഥികൾക്കായി അവരുടെ വീടുകളിൽ ഓണാഘോഷം സംഘടിപ്പിച്ച് സമഗ്ര ശിക്ഷ കേരളം ചെറുവത്തൂർ ബ്ലോക്ക് റിസോഴ്സ് സെന്റർ.
ഓണക്കഥകളും ഓണപ്പാട്ടുകളുമായി സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്, സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണനും ജനപ്രതിനിധികളുമെത്തിയത് വിവിധ സ്കൂളുകളിലെ വിദ്യാർഥികളായ മുഹമ്മദിനും മുസമ്മലിനും മറിയംബിക്കും ആഹ്ലാദത്തിമിർപ്പിന് കാരണമായി. ഇതിനൊപ്പം ഓണക്കോടിയും സമ്മാനങ്ങളും ഓണസദ്യയുമായപ്പോൾ മനസു നിറഞ്ഞു.
മ്യൂസിക് ബാൻഡിന്റെ താളത്തിനൊത്ത് അധ്യാപകരും കുരുന്നുകളും നൃത്തം ചവിട്ടിയപ്പോൾ ആനന്ദത്തിലാറാടി അവരും.