ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1454455
Thursday, September 19, 2024 10:18 PM IST
വെള്ളരിക്കുണ്ട്: ബൈക്ക് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചുള്ളിയിലെ മൂന്നുപീടികയിൽ ജോമി -ഷിജി ദമ്പതികളുടെ മകൻ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ മലയോരഹൈവേയിൽ മാലോം കാര്യോട്ടുചാലിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സഹോദരങ്ങൾ :ജെറിൻ, ജിബിൻ.