കോയമ്പത്തൂരില്‍ ടിപ്പര്‍ലോറിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു
1454454
Thursday, September 19, 2024 10:18 PM IST
ബദിയഡുക്ക: കോയമ്പത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് കാസര്‍ഗോഡ് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ബദിയടുക്ക കട്ടത്തടുക്ക എകെജി നഗറിലെ മുഹമ്മദ് റാഷിദ്(20) ആണ് മരിച്ചത്.
കോയമ്പത്തൂരില്‍ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ റാഷിദ് കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോകുന്നതിനായി താമസ സ്ഥലത്ത് നിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ റാഷിദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രവാസിയായ മുഹമ്മദിന്റെയും സൗദയുടെയും മകനാണ്. സഹോദരങ്ങള്‍: ആദില്‍, സഫ, നിദ.