ആന്റി ഡ്രഗ് കാമ്പയിൻ ടാസ്ക് ഫോഴ്സ് രൂപീകരണം
1531390
Sunday, March 9, 2025 8:01 AM IST
കണ്ണൂർ: കേരള സോഷ്യൽ സർവീസ് ഫോറം "സജീവം ആന്റി ഡ്രഗ് കാന്പയിൻ' കേരളയുടെ ഭാഗമായി കയറോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ ആന്റി ഡ്രഗ് ടാസ്ക് ഫോഴ്സ് ഫോർമേഷൻ ട്രെയിനിംഗും രൂപീകരണവും നടത്തി. കയ്റോസ് ട്രെയിനിംഗ് ഹാളിൽ നടന്ന പരിപാടിയിൽ കേരള സോഷ്യൽ സർവീസ് ഫോറം "സജീവം ആന്റി ഡ്രഗ് കാന്പയിൻ' കേരള സ്റ്റേറ്റ് കോഡിനേഷൻ സജോ ജോയ് ടാസ്ക് ഫോഴ്സ് രൂപീകരണത്തിന് നേതൃത്വം നൽകി.
കയ്റോസ് ഓഫീസ് അഡ്മിനിസ്ട്രേറ്റ൪ സിസ്റ്റർ റീന പ്രസംഗിച്ചു. കണ്ണൂർ രൂപത ജുഡീഷ്യൽ വികാർ ഫാ. സുധീപ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിവിൽ എക്സൈസ് ഓഫീസർ സീമ ബോധവത്കരണ ക്ലാസ് നല്കി. കയ്റോസ് ഡയറക്ടർ ജോർജ് മാത്യു, കണ്ണൂർ രൂപത വിമൻസ് കമ്മീഷൻ സെക്രട്ടറി പുഷ്പ കൊയോൻ എന്നിവർ പ്രസംഗിച്ചു.