വർണപ്പകിട്ടോടെ വനിതാദിനാചരണം
1531389
Sunday, March 9, 2025 8:01 AM IST
ചെമ്പേരി: നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം മൂലം കുട്ടികളിലും മുതിർന്നവരിലും വ്യാപകമാകുന്ന ആക്രമങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് ചെമ്പേരി മേഖല മാതൃവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
കുട്ടികളിലെ ലഹരി ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അമ്മമാരെയാണ്. ഇതിനെതിരേ അമ്മമാർ ജാഗരൂകരായിരിക്കണമെന്ന് യോഗം വിലയിരുത്തി. വനിതാദിനാചരണ സമ്മേളനം ചെമ്പേരി ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. മാതൃവേദി അതിരൂപത മുൻ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.
മേഖല ഡയറക്ടർ ഫാ. ജോബി നിരപ്പേൽ നേതൃത്വം നൽകി. സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഷിജി മുട്ടുങ്കൽ, വത്സമ്മ ചാമക്കാലായിൽ, സുജ കാക്കനാട്ട്, സലോമി കണിയാരോലിയ്ക്കൽ, സെലിൻ അഞ്ചാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ സൈക്കോളജിസ്റ്റ് സിജി ജോസ് അമ്മമാർക്കായി ബോധവത്കരണ ക്ലാസ് നയിച്ചു.
പെരുമ്പടവ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജെസിഐ പെരുമ്പടവ് ടൗണിന്റെ നേതൃത്വത്തിൽ പെരുമ്പടയിലെ മികച്ച വനിതാ കർഷകയായ അമ്മിണി വിത്തിരിക്കുന്നേലിനെ ആദരിച്ചു. പ്രസിഡന്റ് ഷൈൻ നീലിയറ അധ്യക്ഷത വഹിച്ചു. സോൺ ഓഫീസറും എരമം-കുറ്റൂർ പഞ്ചായത്ത് മെംബറുമായ എം. രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു. എം. ജയശ്രീ, കെ.ആർ. ഗംഗാധരൻ, സിബി വെള്ളാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ് ഗാന്ധി സ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷവും ആദരിക്കലും സംഘടിപ്പിച്ചു. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബു വാണിയകിഴക്കേൽ അധ്യക്ഷത വഹിച്ചു. നീതു രഘൂത്തമനെ ചടങ്ങിൽ മഞ്ജു ജോസഫ് ആദരിച്ചു. ജെയ്സൺ പുത്തേട്ട്, നിഷ ജോസഫ്, റീന റെന്നി, കെ. കല്യാണി എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: വനിതാദിനത്തിൽ ലഹരിക്കെതിരെ മേരിഗിരി മേഖലാ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം മൂലം കുട്ടികളിലും മുതിർന്നവരിലും വ്യാപകമാകുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് മേരിഗിരി മേഖല മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പ്രതിഷേധ ജ്വാല തെളിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കുട്ടികളിലെ ലഹരി ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അമ്മമാരെയാണ്. ഇതിനെതിരെ അമ്മമാർ ജാഗരൂകരായിരിക്കണമെന്ന് യോഗം വിലയിരുത്തി.
മേഖലാ പ്രസിഡന്റ് ലിൻസി ജിജിമോൻ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ആഗ്നസ് എഫ്സിസി, ജിജി പെരുമ്പുഴകടവിൽ എന്നിവർ പ്രസംഗിച്ചു. വനിതാദിനത്തോടനുബന്ധിച്ച് വിവിധ യൂണിറ്റുകൾ മാർഗംകളിയും അവതരിപ്പിച്ചു.
കരുവഞ്ചാൽ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കണിയഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "തകരരുത് യുവത്വം ഉണരണം മാതൃത്വം'എന്ന മുദ്രാവാക്യത്തോടുകൂടി ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. നടുവിൽ പഞ്ചായത്തംഗം പി. ബഷീറ ഉദ്ഘാടനം ചെയ്തു. വാർഡംഗം പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക ഷീജ, സിപിഒ സൗമ്യ, പിടിഎ പ്രസിഡന്റ് സി.എം. ഷഫീഖ്, എസ്എംസി ചെയർമാൻ മനോജ് കുറ്റിക്കാട്ട്, മദർ പിടിഎ പ്രസിഡന്റ് രമ്യ ജിജു എന്നിവർ പ്രസംഗിച്ചു. അഫ്സില അഷ്റഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ കേഡറ്റായ സാധിക സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാകൂട്ടായ്മ പ്രവർത്തകരായ രേഷ്മ, ബിന്ദു, സൗമ്യ, അനു, സുധ, തിൻസി, ഷിജി തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
അമ്മംകുളം: കെസിവൈഎം അമ്മംകുളം യൂണിറ്റ് വനിതാദിനത്തിൽ ആശാവർക്കർമാരെ ആദരിച്ചു. ചപ്പാരപ്പട് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡേവിഡ് മുകുളേൽ അധ്യക്ഷത വഹിച്ചു. ആശ വർക്കർമാരായ വി.എസ്. ഷീബ, രമണി ഭാസ്കരൻ, സജിത സുരേഷ്, സുനി ബിജു എന്നിവർ ആദരവ് ഏറ്റുവാങ്ങി. അമൽ ജോയി കൊന്നക്കൽ, നിമ്മി കച്ചോലക്കാല, സാവിയോ മാമല, ജീവൻ പുല്ലുവേലിൽ, എം.എം. സംഗീത, അഹസ് തയ്യിൽ, ആൽബിൻ പനച്ചിക്കൽ, ജോസ്വിൻ പുളിക്കൽ, ജെറിൻ പാലാക്കുഴിവേലിൽ എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി. പ്രകാശൻ ആമുഖ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ കെ.ഒ. പ്രദീപൻ, വി.വി. ജമുന, എസ്പിസി റൂറൽ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. പ്രസാദ്, എസ്പിസി പ്രോഗ്രാം കോ-ഓർഡിനേറ്റർ സി.എം. ജയദേവൻ, എക്സൈസ് ഇൻസ്പെക്ടർ സി.എൻ. മനോജ്കുമാർ, കൂട്ടുംമുഖം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. രാമചന്ദ്രൻ സിപിഒമാരായ വി.കെ. സജിത, എ.വി. രതീഷ് എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.സി. പ്രഭുനാഥ് "രസതന്ത്രം' എന്ന ഏകപാത്ര നാടകവും കേഡറ്റുകൾ നൃത്ത ശില്പവും അവതരിപ്പിച്ചു.
ഇരിക്കൂർ നിയോജക മണ്ഡലം കെഎസ്എസ്പിഎ വനിതാ ദിനാഘോഷം പയ്യാവൂർ പിസിഡിപി ഹാളിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. എം.എം.ലീല അധ്യക്ഷത വഹിച്ചു. വെളിമാനം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എംസി റോസ ക്ലാസെടുത്തു.സിജി ഒഴാങ്കൽ, എൽസമ്മ മാത്യു, ഭാഗ്യലക്ഷ്മി, എ എസ് രാജമ്മാൾ , ലൗലി കെ എം എന്നിവർ പ്രസംഗിച്ചു. ഉന്നത നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
ശ്രീകണ്ഠപുരം: വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് വനിതാദിനം ആചരിച്ചു. സാൻ ജോർജിയ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ ജോസ് എംഎസ്എംഐയെ ആദരിച്ചു. വൈസ്മെൻ ക്ലബ് പ്രസിഡന്റ് ജോൺസൺ തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജോർജ് പി.അഗസ്റ്റിൻ, റെജി നെല്ലൻകുഴി, എ.വി. മനീഷ്, റെജി കാര്യാങ്കൽ, സി.കെ. അലക്സ്, യു.കെ. ബാനു, മെവിൻ വിൻസെന്റ്, സജി സേവ്യർ എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം: വനിതാ ദിനത്തിൽ കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സമഭാവനാ സദസ് നടത്തി. ആലക്കോട് സബ് ഇൻസ്പെക്ടർ എൻ.എ. ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ആലക്കോട് എഎസ്ഐ സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എഎസ്ഐ സിന്ധു മണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തകരരുത് യുവത്വം, ഉണരണം മാതൃത്വം, ലഹരിക്കെതിരെ അമ്മമാരോടൊപ്പം എന്ന സന്ദേശവുമായി നടത്തിയ പരിപാടിക്ക് ജില്ലാ നോഡൽ ഓഫീസർ എം.പി. വിനോദ്, അസി. നോഡൽ ഓഫീസർ കെ. പ്രസാദ്, പ്രോജക്ട് അസിസ്റ്റന്റ് സി.എം. ജയദേവൻ എന്നിവർ നേതൃത്വം നൽകി. ടൗണുകളിൽ ലഹരിക്കെതിരെ അമ്മമാരോടൊപ്പം സമഭാവന സദസും ബോധവത്കരണ റാലിയും നടത്തി. പൊതുപ്രവർത്തകർ, വനിതാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പിടിഎ അംഗങ്ങൾ, എസ്പിസി അമ്മക്കൂട്ടം, ഗാർഡിയൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. അമൻ കെ മുരളി,എയ്ഞ്ചൽ സന്തോഷ്, എ.ആർ. ഗായത്രി, ടി.എസ്.ശ്രീലക്ഷ്മി, സനൂപ് ബാബു എന്നിവർ പ്രസംഗിച്ചു.
കുടിയാന്മല: വനിതാ ദിനത്തോടനുബന്ധിച്ച് കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുടിയന്മല ടൗണിൽ ലഹരി വിരുദ്ധ കാന്പയിൻ നടത്തി. ശ്രീകണ്ഠപുരം എക്സൈസ് ഓഫീസർ സി.എൻ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മുസ്തഫ, സിദ്ദിഖ്, പിടിഎ പ്രസിഡന്റ് ബെന്നി കവിയിൽ, മദർ പിടിഎ പ്രസിഡന്റ് ജ്യോതി, സിപിഒ ഡെസ്റ്റി ദേവസ്യ, എക്സൈസ് ഓഫീസർമാരായ ഹംസക്കുട്ടി, രത്നാകരൻ, എസ്പിസി പ്രതിനിധി എലിസബത്ത് ജോർജ്, അഞ്ജന അനൂപ്, കെ.എസ്. മരിയ എന്നിവർ പ്രസംഗിച്ചു. സീനിയർ കേഡറ്റുകളുടെ എയ്റോബിക് ഡാൻസും വിദ്യാർഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.