ആദ്യവെള്ളിയില്‍ വൈദിക കൂട്ടായ്മ കുരിശിന്റെ വഴി നടത്തി
1530923
Saturday, March 8, 2025 1:51 AM IST
പയ്യന്നൂര്‍: ക്രൈസ്തവര്‍ തപസുകാലമാചരിക്കുന്നതിനിടയിലെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ രാവിലെ കണ്ണൂര്‍ രൂപതയിലെ വൈദിക കൂട്ടായ്മ കുരിശിന്റെ വഴിനടത്തി. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈദികര്‍ കുരിശിന്റെ വഴി നടത്തിയത്.
കുരിശിന്റെ യാത്രയില്‍ യേശു അനുഭവിച്ച പീഡനം നമ്മുടെ ജീവിതത്തില്‍ നമ്മള് സഹിക്കുന്ന പീഡനങ്ങളാണെന്നും സഹനങ്ങളുടെ ജീവിതയാത്രയില്‍ യേശുവിന്റെ പീഡാസഹനയാത്രയുടെ സ്മരണ ആശ്വാസമായി മാറുമെന്നും ആമുഖഭാഷണത്തില്‍ ബിഷപ് വടക്കുംതല പറഞ്ഞു.
പയ്യന്നൂര്‍ കേളോത്ത് അമലോത്ഭവ മാതാ പള്ളിയില്‍നിന്നും കാല്‍വരിയാത്രയെ അനുസ്മരിക്കുന്ന ഗാനങ്ങളും പ്രാര്‍ഥനകളുമായി തുടങ്ങിയ കുരിശിന്റെ വഴി തീര്‍ഥാടന കേന്ദ്രമായ ഏഴിമലയിലെ ലൂര്‍ദ്മാതാ പള്ളിയിലാണ് സമാപിച്ചത്. കുരിശുകളേന്തിയ രൂപതയിലെ നാല്പതോളം വൈദികര്‍ പങ്കെടുത്തു.