ഫാർമേഴ്സ് ഫോറം ഒപ്പുശേഖരണം നടത്തി
1530933
Saturday, March 8, 2025 1:52 AM IST
ആലക്കോട്: വർധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, കാട്ടുമൃഗങ്ങളിൽ നിന്ന് കർഷകരെയും കൃഷിയെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആലക്കോട് ഫാർമേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി.
വരും ദിവസങ്ങളിൽ കർഷകരിൽ നിന്ന് ഭവന സന്ദർശനം നടത്തി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് അയക്കും. ഒപ്പ് ശേഖരണ പരിപാടിയുടെ ഉദ്ഘാടനം ആലക്കോട് ടൗണിൽ കർഷകനും റിട്ട. അധ്യാപകനുമായ ടി.എൻ. സദാശിവൻ നായർ നിർവഹിച്ചു. ഫോറം പ്രസിഡന്റ് വർഗീസ് പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു.
രവി കുന്നുംപുറം, സിബി വളവനാട്, ജോൺസൺ മഞ്ഞക്കുന്നേൽ, ജോസ് മരുതികുന്നേൽ, വിൽസൺ വരിക്കമാക്കൽ, ജോസ് കീച്ചറ, ബിനോയ് പാലനാനി, ജിൻസ് പയ്യമ്പള്ളി, സജിത്ത് മവുള്ള, ഫോർവിൻ പയ്യമ്പള്ളി, ജോസ് പവ്വം, മാത്തുക്കുട്ടി തേവറോലിൽ, ജോഷി കുഴിതൊട്ടി, ബിജു ഐക്കരോട്ട് എന്നിവർ നേതൃത്വം നൽകി.