തിമിരി സ്കൂളിൽ പഠനോത്സവം
1531392
Sunday, March 9, 2025 8:01 AM IST
പെരുമ്പടവ്: തിമിരി ഗവ. യുപി സ്കൂളിൽ "ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക്' എന്ന ലക്ഷ്യം മുൻനിർത്തി 2024-25 വർഷത്തെ പഠനോത്സവം ഏളയാട് കൈരളി വായനശാലയിൽ നടന്നു. ആലക്കോട് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നോർത്ത് ബിപിസി ബിജേഷ്, മദർ പിടിഎ പ്രസിഡന്റ് സുധ ഗോപിനാഥ്, പിടിഎ വൈസ് പ്രസിഡന്റ് ഇ.വി. വിനോദ്, യശോദ, മുഖ്യാധ്യാപകൻ കെ.പി. തുളസീധരൻ, പി.ആർ. രൂപിൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ പഠനപ്രവർത്തനങ്ങളുടെ അവതരണവും പ്രദർശനവും അരങ്ങേറി. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വ്യത്യസ്ത വിഷയങ്ങളിലും ഭാഷകളിലുമുള്ള സ്കിറ്റ്, ലഘു നാടകങ്ങൾ, മാജിക് ഷോ, പരീക്ഷണങ്ങൾ, പ്രദർശനം, നൃത്തങ്ങൾ, ദൃശ്യാവിഷ്കാരം, രക്ഷിതാക്കളുടെ വിവിധ പരിപാടികൾ എന്നിവ നടന്നു.