കുടിയാന്മല ഫാത്തിമ യുപി സ്കൂൾ വാർഷികം
1531394
Sunday, March 9, 2025 8:01 AM IST
കുടിയാന്മല: ഫാത്തിമ യുപി സ്കൂളിന്റെ 65-ാമത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപിക ഇ.ജെ. ലൈലയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ ഭാഷാമൃതം പദ്ധതിയിൽ വിജയികളായ വിദ്യാർഥികൾക്ക് കംപ്യൂട്ടറുകൾ സമ്മാനിച്ചു.
തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സിനോബി തോമസ്, സ്കൂൾ മാനേജരും കുടിയാ ന്മല ഇടവക വികാരിയുമായ ഫാ. പോൾ വള്ളോപ്പിള്ളിൽ, ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാർഡ് മെംബർ ഷൈല ജോയ്, അൻസ ജോർജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.