ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
1530929
Saturday, March 8, 2025 1:51 AM IST
പരിയാരം: പാണപ്പുഴ ഭൂദാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ചെറുപുഴ വാണിയംകുന്ന് സ്വദേശി അലനാണ് (22) പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.45ന് ഭൂദാനം മുത്തപ്പൻ മടപ്പുരക്കു സമീപമാണ് അപകടം നടന്നത്. തളിപ്പറമ്പ് ചുടല ഭാഗത്ത് നിന്നും വന്ന ലോറിയും അതേ ഭാഗത്ത് നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ അലനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.