ജെഎംയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം
1530934
Saturday, March 8, 2025 1:52 AM IST
ചെറുപുഴ: ജെഎംയുപി സ്കൂളിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ കേരളം മുൻപന്തിയിലാണെന്നും സ്കൂളുകൾക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ ഊന്നൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മലയോര വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവന നൽകിയ സ്ഥാപനമാണ് ജെഎം യുപി സ്കൂളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി പുളിക്കൽ അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ സി.ഡി. ജോയിയെ ആദരിച്ചു. സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ പ്രഭാഷണം നടത്തി. പയ്യന്നൂർ എഇഒ ടി.വി. ജ്യോതി ബാസു, കെ.കെ. വേണുഗോപാൽ, കുട്ടിച്ചൻ തുണ്ടിയിൽ, ജനപ്രതിനിധികളായ കെ. ദാമോദരൻ, എം. ബാലകൃഷ്ണൻ, എം.വി. ഉമേഷ്, ടി.വി. രമേശ് ബാബു, ചിഞ്ചു ജോസ്, പി. ലീന, കെ. ദിൽജിത്ത് രാജ്, വി.വി. അജയകുമാർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.