നേതാക്കൾക്ക് സ്വീകരണം നൽകി
1530935
Saturday, March 8, 2025 1:52 AM IST
ചപ്പാരപ്പടവ്: കെഎസ്എസ്പിഎ ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റി സംസ്ഥാന-ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി. കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ, സെക്രട്ടറി കെ. രാമകൃഷ്ണൻ, അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി. കൃഷ്ണൻ, ജില്ലാ സെക്രട്ടറി പി. സുഖദേവൻ എന്നിവർക്കാണു സ്വീകരണം നൽകിയത്. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് തടത്തിൽ അധ്യക്ഷത വഹിച്ചു.
കുളത്തിൽ മുങ്ങിയ എൽകെജി വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച കാർത്തിക് സജിത്തിനെ സമ്മേളനത്തിൽ അനുമോദിക്കുകയും കാഷ് അവാർഡ് നൽകുകയും ചെയ്തു. പി.ജെ. മാത്യു, വി.വി. ജോസഫ്, കെ.വി. പ്രേമരാജ്, ടി.വി. ശ്രീധരൻ, ഡി. മാത്തുക്കുട്ടി, പി.വി. മേരിക്കുട്ടി, കാർത്തിക് എസ്. രാജൻ എന്നിവർ പ്രസംഗിച്ചു.