മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്
1531391
Sunday, March 9, 2025 8:01 AM IST
ചപ്പാരപ്പടവ്: ജില്ലാ എൻഫോഴ്സ്മെന്റ് ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ശാന്തിഗിരി തെറ്റുന്ന റോഡ് സൈഡിൽ മാലിന്യങ്ങൾ തള്ളിയതിന് പിഴചുമത്തി. തളിപ്പറമ്പ് പൂക്കോത്ത്നടയിൽ പ്രവർത്തിച്ചു വരുന്ന രണ്ടുപേരുടെ ഉടസ്ഥതയിലുള്ള കൂൾലൈൻ എയർ കണ്ടീഷൻ, റോയൽ എയർ കണ്ടീഷൻ സർവീസ് സെന്റർ സ്ഥാപനങ്ങളിൽ നിന്നാണ് 5000 രൂപ പിഴ ഈടാക്കിയത്.
ഈ സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി സംഭവസ്ഥലത്ത് തള്ളിയത്. സ്ഥാപന ഉടമ സ്ഥരെ സ്ക്വാഡ് സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങൾ അലൻ ബേബി, സി.കെ. ദിബിൽ, ചപ്പാരപ്പടവ് പഞ്ചായത്ത് ക്ലാർക്ക് ബോബി എം. ദാസ് എന്നിവർ പങ്കെടുത്തു.