മലയോര ഹൈവേയിൽ വാതിൽമട ജംഗ്ഷൻ അപകട മേഖലയാകുന്നു
1531393
Sunday, March 9, 2025 8:01 AM IST
പയ്യാവൂർ: നവീകരണത്തിനു ശേഷം മലയോരഹൈവെയിൽ അപകടങ്ങൾ പതിവാകുന്നു. വാഹനങ്ങളുടെ അമിത വേഗതയും തെരുവ് വിളക്കുകളില്ലാത്തതു മുന്നറയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ചമതച്ചാൽ പള്ളി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രണ്ട് അപകടങ്ങളാണുണ്ടായത്. ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ കല്യാട് സ്വദേശിക്കു പരിക്കേറ്റിരുന്നു. ഇതേ സ്ഥലത്തു തന്നെ ഇരിട്ടി ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടിരുന്നു.
നിയന്ത്രണംവിട്ട പിക്കപ്പ് വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. മലയോരറോഡിൽ നിന്നും തിരൂർ റോഡിലേക്കു വാഹനങ്ങൾ കയറുന്പോഴും ഇറങ്ങുന്പോഴുമാണ് വാഹനങ്ങൾ പലതും അപകടത്തിൽപ്പെടുന്നത്.