കുരിശുമല തീർഥാടനം ആരംഭിച്ചു
1530925
Saturday, March 8, 2025 1:51 AM IST
കൊളക്കാട്: കൊളക്കാട് സെന്റ് തോമസ് തീർഥാടന പള്ളിയിൽ വെള്ളിയാഴ്ചകളിലെ നോന്പുകാല കുരിശുമല തീർഥാടനം ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് താഴെ തീർഥാടന പള്ളിയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴിയിലും കുരിശുമലയിലെ വിശുദ്ധ കുർബാനയിലും നിരവധിപേർ പങ്കെടുത്തു.
തീർഥാടനത്തിന് വികാരി ഫാ. തോമസ് പട്ടാംകുളം, അസി. വികാരി ഫാ. ജോസഫ് തകിടിയേൽ എന്നിവർ നേതൃത്വം നൽകി. സിസ്റ്റർ സ്നേഹ എംഎസ്ജെ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയക്ക് 1.30 വരെ നടക്കും.