കാൻസർ സ്ക്രീനിംഗ് ക്യാന്പ് സമാപിച്ചു; 2000 ത്തോളം സ്ത്രീകൾ പങ്കെടുത്തു
1531388
Sunday, March 9, 2025 8:01 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സംഘടിപ്പിച്ച ആരോഗ്യം ആനന്ദം, അകറ്റാം അർബുദം കാൻസർ സ്ക്രീനിംഗ് ക്യാന്പ് സമാപിച്ചു. നാലു മുതൽ നടന്ന ക്യാന്പിൽ 2000 ത്തോളം സ്ത്രീകൾ പങ്കെടുത്തതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ അറിയിച്ചു. മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒപിയിൽ സജ്ജമാക്കിയ കാൻസർ സ്ക്രീനിംഗ് സെന്ററിനു പുറമെ വിവിധയിടങ്ങളിലെ സന്നദ്ധ സംഘടനാ ഓഫീസുകൾ കേന്ദ്രീകരിച്ചുമായിരുന്നു ക്യാന്പുകൾ നടത്തിയത്.