വ്യാപാരോത്സവം: സമ്മാനവിതരണവും അനുമോദനവും നടത്തി
1530606
Friday, March 7, 2025 12:37 AM IST
ചെറുപുഴ: ചെറുപുഴ വ്യാപാരോത്സവത്തിന്റെ പ്രതിമാസ നറുക്കെടുപ്പും ജനുവരി മാസത്തെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. ചടങ്ങിൽ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കട്ടെ വയക്കര (ചെറുപുഴ) വില്ലേജ് ഓഫീസർ കെ. ഹരികൃഷ്ണനെ അനുമോദിച്ചു.
വ്യാപാരഭവനിൽ ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ചെറുപുഴ മേഖലാ പ്രസിഡന്റ് റോയി ജോസ് വില്ലേജ് ഓഫീസർ കെ. ഹരികൃഷ്ണന് ഉപഹാരം നൽകി. പഞ്ചായത്തംഗം രേഷ്മ വി. രാജു, എ.ടി.വി. രാജേഷ്, ജോൺസൻ സി. പടിഞ്ഞാത്ത്, മുഹമ്മദ്കുഞ്ഞി, ജിന്റോ ജോയി, ബിന്ദു ജേക്കബ് എന്നിവർ പ്രസംഗിച്ചു.