പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ റാ​ബി​സ് വാ​ക്സി​നേ​ഷ​ന്‍ കാ​മ്പ​യി​ന്‍
Tuesday, October 22, 2024 1:14 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ല്‍ തെ​രു​വ് നാ​യ്ക്ക​ള്‍​ക്ക് ആ​ന്‍റി റാ​ബി​സ് വാ​ക്സി​നേ​ഷ​ന്‍ കാ​മ്പ​യി​ന്‍ തു​ട​ങ്ങി. ന​ഗ​ര​സ​ഭ ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന പേ ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഡ്രൈ​വി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്നു. പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘം പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ളെ മൃ​ഗാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ന്‍ ചെ​യ്യു​ന്ന​ത്. വാ​ക്സി​ന്‍ ഡ്രൈ​വി​ന് മു​മ്പ് തു​ട​ങ്ങി​യ വ​ള​ര്‍​ത്തു​നാ​യ, പൂ​ച്ച എ​ന്നി​വ​യു​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് കാ​മ്പ​യി​ന്‍ 90 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ലൂ​ടെ തെ​രു​വ് നാ​യ്ക്ക​ള്‍​ക്ക് ആ​റ് മാ​സം മു​ത​ല്‍ ഒ​രു​വ​ര്‍​ഷം വ​രെ​യു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കു​ത്തി​വ​യ്പെ​ടു​ത്ത നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​കം പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തും. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് ശേ​ഷം വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് ഉ​ണ്ടാ​കും. സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​മു​ജീ​ബ് റ​ഹ്മാ​ന്‍, അ​സി​സ്റ്റ​ന്‍റ് ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ കേ​ശ​വ​ന്‍ എ​ന്നി​വ​ര്‍ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കി. ഡോ​ഗ് ക്യാ​ച്ച​ര്‍​മാ​രാ​യ വി​ജ​യ​ന്‍ കോ​ട്ട​ക്ക​ല്‍, കാ​ര്‍​ത്തി​ക് എ​ട​രി​ക്കോ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ത്തി​വ​യ്പ് ന​ല്‍​കു​ന്ന​ത്.