പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഓ​യി​സ്ക ന​ക്ഷ​ത്ര​വ​നം പ​ദ്ധ​തി
Tuesday, October 22, 2024 1:14 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഓ​യി​സ്ക ന​ക്ഷ​ത്ര​വ​നം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ന​ട​പ്പാ​ക്കും. ഓ​രോ ന​ക്ഷ​ത്ര​ക്കാ​രും ന​ട്ടു​വ​ള​ര്‍​ത്തേ​ണ്ട​തും പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ സ്വ​യം ഉ​യ​ര്‍​ച്ച നേ​ടു​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പ​ട്ടാ​മ്പി റോ​ഡി​ലെ മം​ഗ​ല​ത്ത് കു​ള​ത്തി​ന് സ​മീ​പം ഓ​യി​സ്ക ന​ക്ഷ​ത്ര വ​നം പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നാ​യ ആ​ന​മ​ങ്ങാ​ട് ബാ​ല​കൃ​ഷ്ണ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​യി​സ്ക മ​ല​പ്പു​റം ജി​ല്ലാ ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.\


പെ​രി​ന്ത​ല്‍​മ​ണ്ണ ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യ വേ​ലാ​യു​ധ​ന്‍ പു​ത്ത​ര്‍, അ​ലി അ​ബ്ദു​ള​ള, കി​ഴ​ക്കേ​തി​ല്‍ മു​ഹ​മ്മ​ദ് യൂ​ന​സ്, അ​ഷ​റ​ഫ് കി​ഴി​ശേ​രി, ഡോ. ​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, എ​ന്‍. സി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.ന​ക്ഷ​ത്ര​വ​ന​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​വാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഓ​യി​സ്ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കും.


പ്ര​മേ​ഹ​രോ​ഗ ചി​കി​ത്സ​യി​ല്‍ അ​ത്യു​ത്ത​മ​മാ​യ പ്ര​ത്യേ​ക​ത​രം ചി​റ്റ​മൃ​ത് വി​ത്തു​ക​ള്‍ ഓ​യി​സ്ക പെ​രി​ന്ത​ല്‍​മ​ണ്ണ ചാ​പ്റ്റ​ര്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു. ആ​വ​ശ്യ​മു​ള്ള​വ​ര്‍ 7907 269554 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.