കൗമാര കുതിപ്പിന് ആവേശത്തുടക്കം
Tuesday, October 22, 2024 1:14 AM IST
തേ​ഞ്ഞി​പ്പ​ലം: 35-ാമ​ത് മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​വേ​ശ തു​ട​ക്കം. ആ​ദ്യ​ദി​ന​ത്തി​ല്‍ 98 പോ​യി​ന്‍റോ​ടെ തി​രൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ല്‍. 86 പോ​യി​ന്‍റു​മാ​യി എ​ട​പ്പാ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. 19.5 പോ​യി​ന്‍റു​മാ​യി​അ​രീ​ക്കോ​ട് ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാ​മ​ത്.

സ്കൂ​ളു​ക​ളി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ലെ സ്കൂ​ള്‍ ജേ​താ​ക്ക​ളാ​യ ഐ​ഡി​യ​ല്‍ ഇ​എ​ച്ച്എ​സ്എ​സ് ക​ട​ക​ശേ​രി മു​ന്നി​ലാ​ണ്. ഒ​മ്പ​ത് സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വു​മ​ട​ക്കം 86 പോ​യി​ന്‍റു​മാ​യാ​ണ് ഐ​ഡി​യ​ല്‍ ക​ട​ക​ശേി കു​തി​പ്പ് തു​ട​ങ്ങി​യ​ത്. തി​രൂ​ര്‍ ഉ​പ​ജി​ല്ല​യി​ലെ ന​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സ് തി​രു​നാ​വാ​യ​യാ​ണ് സ്കൂ​ളി​ല്‍ ര​ണ്ടാ​മ​ത്.
11 സ്വ​ര്‍​ണ​വും മൂ​ന്ന് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മ​ട​ക്കം 67 പോ​യി​ന്‍റോ​ടെ തി​രു​നാ​വാ​യ ന​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. തി​രൂ​രി​ന്‍റെ കു​തി​പ്പ് ന​വാ​മു​കു​ന്ദ​യു​ടെ പി​ന്‍​ബ​ല​ത്തി​ലാ​ണ്. നാ​ലു സ്വ​ര്‍​ണം മൂ​ന്നു വെ​ള്ളി ര​ണ്ട് വെ​ങ്ക​ലം അ​ട​ക്കം 31 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി തി​രൂ​ര്‍ ഉ​പ​ജി​ല്ല​യി​ലെ കെ​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് ആ​ല​ത്തി​യൂ​ര്‍ മൂ​ന്നാ​മ​തു​ണ്ട്. കാ​യി​കോ​ത്സ​വം ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​പി. ര​മേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി വി.​പി. സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ്ര​സം​ഗി​ച്ചു. 17 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 5000ത്തി​ല​ധി​കം കാ​യി​ക താ​ര​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. കാ​യി​ക​മേ​ള നാ​ളെ കൊ​ടി​യി​റ​ങ്ങും. 400 മീ​റ്റ​ര്‍ ഓ​ട്ടം, ഹ​ര്‍​ഡി​ല്‍​സ്, 4*100 റി​ലേ, 3000 മീ​റ്റ​ര്‍ ഓ​ട്ടം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​ധാ​ന ഫൈ​ന​ലു​ക​ള്‍.