പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം പു​ന​രാ​രം​ഭി​ച്ചു
Monday, October 21, 2024 1:08 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം റീ ​ഓ​പ്പ​ണ്‍ ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഈ ​കേ​ന്ദ്ര​മാ​ണ് വീ​ണ്ടും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വി​ശ്ര​മ​മു​റി, മു​ല​യൂ​ട്ട​ല്‍ മു​റി, തൊ​ട്ടി​ല്‍, ശു​ചി​മു​റി, ഇ​രി​പ്പി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വി​ശ്ര​മ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ക. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​ത്ത് പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്ത് നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ നി​ല​യി​ല്‍ ടാ​ക്സി സ്റ്റാ​ന്‍​ഡും പു​രു​ഷ​ന്‍​മാ​രു​ടെ ശു​ചി​മു​റി​യും മു​ക​ളി​ലെ നി​ല​യി​ല്‍ വ​നി​താ വി​ശ്ര​മ കേ​ന്ദ്ര​വു​മാ​ണു​ള്ള​ത്. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ചു​മ​ത​ല. വി​ശ്ര​മ​കേ​ന്ദ്രം വീ​ണ്ടും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ലൂ​ടെ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വ​നി​ത​ക​ള്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും.