കൂരമാൻ വേ​ട്ട​: തോ​ക്കു​ക​ളു​മാ​യി ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, October 18, 2024 2:57 AM IST
നി​ല​മ്പൂ​ര്‍: വേ​ട്ട​യാ​ടി​യ കൂ​ര​മാ​നു​മാ​യി ര​ണ്ടു പേ​ര്‍ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. തോ​ട്ടു​മു​ക്കം സ്വ​ദേ​ശി​ക​ളാ​യ അ​റ​പ്പാ​ട്ടു​മാ​ക്ക​ല്‍ ദേ​വ​സ്യ, സ​ഹോ​ദ​ര​ന്‍ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് അ​ക​മ്പാ​ടം വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി.​കെ. മു​ഹ​സി​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ര​മാ​ന്‍റെ നാ​ലു കി​ലോ ഇ​റ​ച്ചി, ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്ക്, എ​യ​ര്‍​ഗ​ണ്‍, 12 തി​ര​ക​ള്‍, ര​ണ്ട് ഹെ​ഡ് ലൈ​റ്റ്, ഇ​റ​ച്ചി മു​റി​ച്ചെ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് ക​ത്തി​ക​ള്‍, ര​ണ്ട് കാ​ലി കേ​യ്‌​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ പി​ടി​ച്ചെ​ടു​ത്തു.

നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​കാ​ര്‍​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ തോ​ട്ട​പ്പ​ള്ളി പ​ള്ളി​മേ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി വ​ന​പാ​ല​ക​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​റ​ച്ചി​യും തോ​ക്കും ഉ​ള്‍​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. വാ​ഴ കൃ​ഷി​യു​ടെ മ​റ​വി​ലാ​ണ് മൃ​ഗ​വേ​ട്ട ന​ട​ത്തു​ന്ന​ത്. പ്ര​തി​ക​ളെ മ​ഞ്ചേ​രി വ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. തോ​ക്കും എ​യ​ര്‍​ഗ​ണും പോ​ലീ​സി​ന് കൈ​മാ​റും. മേ​ഖ​ല​യി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് മൃ​ഗ​വേ​ട്ട ന​ട​ക്കു​ന്ന​ത്. സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​എം. ശ്രീ​ജി​ത്ത്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​പി. അ​നി​ല്‍ കു​മാ​ര്‍, വി​പി​ന്‍ രാ​ജ്, ബി. ​അ​നി​ല്‍ കു​മാ​ര്‍, കെ.​സി. അ​നീ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ജി​ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.