ആ​ദ്യ​ദി​ന​ത്തി​ല്‍ നാ​ല് റി​ക്കാ​ര്‍​ഡു​ക​ള്‍
Tuesday, October 22, 2024 1:14 AM IST
തേ​ഞ്ഞി​പ്പ​ലം: ജി​ല്ലാ സ്കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ പി​റ​ന്ന​ത് നാ​ല് മീ​റ്റ് റി​ക്കാ​ര്‍​ഡു​ക​ള്‍. ഏ​ഴ് പേ​രാ​ണ് നി​ല​വി​ലെ റി​ക്കാ​ര്‍​ഡു​ക​ള്‍ ത​ക​ര്‍​ത്ത പ്ര​ക​ട​നം ന​ട​ത്തി​യ​വ​ര്‍. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ എം​വി​എ​ച്ച്എ​സ്എ​സ് അ​രി​യ​ല്ലൂ​രി​ലെ പ്രി​തി​ക പ്ര​ദീ​പ് ഇ​ല്ല​ത്ത് പു​തി​യ മീ​റ്റ് റി​ക്കാ​ര്‍​ഡ് കു​റി​ച്ചു. 11.60 മീ​റ്റ​ര്‍ എ​റ​ഞ്ഞാ​ണ് റി​ക്കാ​ര്‍​ഡി​ട്ട​ത്. 2013ല്‍ ​എം​വി​എം​ആ​ര്‍​എ​ച്ച്എ​സ്എ​സ് വാ​ളം​കു​ള​ത്തി​ന്‍റെ സ​നി​ത സാ​ജ​ന്‍റെ 9.10 മീ​റ്റ​ര്‍ റി​ക്കാ​ര്‍​ഡാ​ണ് പ്ര​തി​ക മ​റി​ക​ട​ന്ന​ത്. സ​ബ്ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ ന​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സ് തി​രു​നാ​വാ​യ​യു​ടെ എ​ന്‍.​കെ. അ​നാ​മി​ക പു​തി​യ മീ​റ്റ് റി​ക്കാ​ര്‍​ഡ് ര​ചി​ച്ചു. 7.82 എ​റി​ഞ്ഞാ​ണ് അ​നാ​മി​ക റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. 2013ല്‍ ​ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി​യു​ടെ കെ. ​സൈ​തു​നാ​സി​ന്‍റെ 7.70 മീ​റ്റ​ര്‍ റി​ക്കാ​ര്‍​ഡാ​ണ് അ​നാ​മി​ക പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. സ​ബ്ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ല്‍ ര​ണ്ടു​പേ​ര്‍ പു​തി​യ മീ​റ്റ് റി​ക്കാ​ര്‍​ഡി​ന് അ​വ​കാ​ശി​ക​ളാ​യി.


പൂ​ക്കൊ​ള​ത്തൂ​ര്‍ സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ ടി.​കെ. ഹി​ബ​യും തി​രു​നാ​വാ​യ ന​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സി​ലെ എം. ​ആ​യി​ഷ ഷ​ബ​യു​മാ​ണ് പു​തി​യ റി​ക്കാ​ര്‍​ഡ് പ​ങ്കു​വ​ച്ച​ത്. 1.39 മീ​റ്റ​റി​ല്‍ ഉ​യ​രെ ചാ​ടി​യ​താ​ണ് ഇ​രു​വ​രു​ടെ​യും റി​ക്കാ​ര്‍​ഡ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഹി​ബ ത​ന്നെ സ്ഥാ​പി​ച്ച 1.35 മീ​റ്റ​ര്‍ മ​റി​ക​ട​ന്നാ​ണ് ഇ​രു​വ​രും പു​തി​യ മീ​റ്റ് റി​ക്കാ​ര്‍​ഡ് നേ​ടി​യ​ത്. സീ​നി​യ​ര്‍ വി​ഭാ​ഗം ബോ​യ്സ് ഹാ​മ​ര്‍​ത്രേ​യി​ല്‍ ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി​യു​ടെ ജെ​ഫ്രി​ന്‍ മ​നോ​ജ് ആ​ന്ത്ര​പേ​ര്‍(51.10) പു​തി​യ റി​ക്കാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി. 2016ല്‍ ​ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി​യു​ടെ എം.​പി. മു​ഹ​മ്മ​ദ് സു​റൂ​ര്‍ സ്ഥാ​പി​ച്ച (42.50) റി​ക്കാ​ര്‍​ഡാ​ണ് ജെ​ഫ്രി​ന്‍ മ​നോ​ജ് ത​ക​ര്‍​ത്ത​ത്. എം​ഇ​എ​സ്എ​ച്ച്എ​സ്എ​സ് ഇ​രി​മ്പി​ള​യ​ത്തി​ല്‍ വി.​പി. ഇ​യാ​സ് മു​ഹ​മ്മ​ദ്(48.99), ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി​യു​ടെ കെ. ​അ​ജി​ത്(47.28) എ​ന്നി​വ​രും ഈ​വി​ഭാ​ഗ​ത്തി​ല്‍ മീ​റ്റ് റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ന്നു.