ചെ​ങ്ങ​ണ ബൈ​പാ​സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ: പ​രാ​തി ന​ല്‍​കി
Sunday, October 20, 2024 1:27 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചെ​ങ്ങ​ണ വ​രെ​യു​ള്ള ബൈ​പാ​സ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ല്‍ 101 പേ​ര്‍ ഒ​പ്പി​ട്ട പ​രാ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ന​ല്‍​കി. ബി​ജെ​പി കോ​വി​ല​കം​കു​ണ്ട് ബൂ​ത്ത് ക​മ്മി​റ്റി​യാ​ണ് ഒ​പ്പു ശേ​ഖ​രി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ഞ്ചേ​രി ഡി​വി​ഷ​ണ​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് ന​ല്‍​കി​യ​ത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കോ​ട​തി​ക​ള്‍, സ്കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​വാ​ന്‍ പ്ര​തി​ദി​നം നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് ഏ​റെ​ക്കാ​ല​മാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും എം​എ​ല്‍​എ​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്നും സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തൊ​ഴാ​ക്ക​ര, ഒ​ബി​സി മോ​ര്‍​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ള​സി​ദാ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ. ​ഇ​ന്ദി​ര, മ​ഞ്ചേ​രി മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പ​യ്യ​നാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.